കക്ഷിയോട് അപമര്യാദയായി പെരുമാറി; ജഡ്ജിക്ക് സ്ഥലം മാറ്റം
Saturday, August 23, 2025 7:05 AM IST
കൊല്ലം: കക്ഷിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കുടുംബ കോടതി ജഡ്ജിക്ക് സ്ഥലം മാറ്റം. ചവറ കുടുംബ കോടതിയിലെ ജഡ്ജിയെയാണ് കൊല്ലം എംഎസിടി കോടതിയിലേക്ക് മാറ്റിയത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ 19നാണ് തന്റെ ചേമ്പറിൽ എത്തിയ വനിതാ കക്ഷിയോട് ജഡ്ജി അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയർന്നത്. തുടർന്ന് യുവതി ജില്ലാ ജഡ്ജിക്ക് നൽകിയ പരാതി ഹൈക്കോടതിക്ക് കൈമാറുകയായിരുന്നു.
പരാതിയിൽ ഹൈക്കോടതി അന്വേഷണം തുടരുന്നതിനിടെയാണ് ജഡ്ജിയെ സ്ഥലം മാറ്റിയത്. അതേസമയം ആരോപണ വിധേയനായ ജഡ്ജിയുടെ നിയമനത്തിൽ കൊല്ലത്തെ ബാർ അസോസിയേഷനിൽ അമർഷം പുകയുകയാണ്.