തൃ​ശൂ​ർ: ഹീ​വാ​ൻ ഫി​നാ​ൻ​സ് നി​ക്ഷേ​പ​ത്ത​ട്ടി​പ്പു കേ​സി​ൽ ക​മ്പ​നി ഡ​യ​റ​ക്ട​ർ​മാ​രി​ലൊ​രാ​ളാ​യ ഗ്രീ​ഷ്മ​യെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. മു​ഖ്യ​പ്ര​തി​യും ഹീ​വാ​ൻ ഡ​യ​റ​ക്ട​റു​മാ​യ ബി​ജു മ​ണി​ക​ണ്ഠ​ന്‍റെ ഭാ​ര്യ​യാ​ണ് ഗ്രീ​ഷ്മ.

ക​മ്പ​നി ആ​രം​ഭി​ച്ച കാ​ലം മു​ത​ൽ ഡ​യ​റ​ക്ട​റും മു​ഖ്യ​ന​ട​ത്തി​പ്പു​കാ​രി​ലൊ​രാ​ളു​മാ​യി​രു​ന്നു ഗ്രീ​ഷ്മ. ഏ​ഴ​ര​ക്കോ​ട​യി​ലേ​റെ രൂ​പ​യു​ടെ ത​ട്ടി​പ്പു പു​റ​ത്തു​വ​രി​ക​യും ബി​ജു​വും മ​റ്റു പ്ര​തി​ക​ളും അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്ത​തോ​ടെ ഗ്രീ​ഷ്മ മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു.

ആ​ലു​വ​യി​ൽ നി​ന്നാ​ണു ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഹീ​വാ​ൻ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ‍ു​മാ​യി ബ​ന്ധ​പ്പെ​ട്ട് 67 കേ​സു​ക​ളാ​ണു ക്രൈം​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ള്ള​ത്.