പോലീസിന്റെ വാഹന പരിശോധന; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
Saturday, August 23, 2025 4:24 AM IST
മാനന്തവാടി: ബംളൂരുവില്‍ നിന്ന് വന്ന സ്വകാര്യ ബസിൽ പോലീസ് നടത്തിയ പരിശോധനയിൽ അമ്പത് ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് സ്വദേശി വി.കെ. മുഹമ്മദ് ഇര്ഫാന് (22) ആണ് പിടിയിലായത്.
ബംഗളൂരുവില്‍ നിന്ന് വരുകയായിരുന്ന സ്വകാര്യ സ്ലീപ്പര്‍ ബസിലെ പരിശോധനയിലാണ് ഇര്ഫാന് വലയിലായത്. ബസിലെ യാത്രക്കാരനായ ഇയാള്‍ കിടന്ന ബെഡില്‍ മൂന്ന് സിപ് ലോക്ക് കവറുകളില്‍ സൂക്ഷിച്ച 50.009 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. ഓണത്തിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷന് പരിധികളിലും അതിര്‍ത്തികളിലും പരിശോധന ശക്തമായി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.