ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ളവരുടെ എണ്ണം ആറായി
Saturday, August 23, 2025 3:23 AM IST
കോഴിക്കോട്: മലപ്പുറം കരുമാരപ്പറ്റ സ്വദേശിയായ വീട്ടമ്മയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം, സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി. രോഗബാധയെത്തുടർന്നു മരിച്ച താമരശേരി കോരങ്ങാട് ആനപ്പാറപ്പൊയിൽ അനയയുടെ സഹോദരൻ, മലപ്പുറം ചേളാരി സ്വദേശി 11 വയസുകാരി, മലപ്പുറം പുല്ലിപറമ്പ സ്വദേശി,അന്നശേരി സ്വദേശി എന്നിവരും ചികിത്സയിലുണ്ട്.
ഓമശേരിയിൽ നിന്നുള്ള മൂന്നു മാസം പ്രായമുള്ള കുട്ടി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.