വീടിന് മുന്നിൽ ബൈക്ക് പാര്‍ക്ക് ചെയ്തതിലെ തര്‍ക്കം; പോലീസുകാരന് കുത്തേറ്റു
Saturday, August 23, 2025 2:36 AM IST
തിരുവനന്തപുരം: ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. വലിയതുറ പോലീസ് സ്റ്റേഷനിലെ സിപിഒ ആയ മനു (38) വിനാണ് കുത്തേറ്റത്. വീട്ടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
കൊച്ചുള്ളൂരിലെ വീടിന് മുന്നില്‍ വച്ചാണ് മനുവിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചില്‍ രണ്ട് കുത്തേറ്റിട്ടുണ്ട്. മുഖത്തും വെട്ടേറ്റ പാടുണ്ട്. കുത്തിയ ആള് രക്ഷപ്പെട്ടു.
ആരാണ് പോലീസുകാരനെ ആക്രമിച്ചത് എന്ന കാര്യത്തില്‍ പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്നാണ് വിവരം. എന്നാല്‍, ഇയാളെ കണ്ടെത്തുന്നതിനായി മെഡിക്കല്‍ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം,