അ​ട്ട​പ്പാ​ടി: ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ആ​ന​ക്ക​ട്ടി ചെ​ക്ക് പോ​സ്റ്റ് വ​ഴി അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് ബാ​ഗു​ക​ളി​ലാ​ക്കി ക​ട​ത്തു​ക​യാ​യി​രു​ന്ന 99 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി.

മ​ദ്യം ക​ട​ത്തു​ക​യാ​യി​രു​ന്ന അ​മ്മ​യേ​യും മ​ക​നേ​യും ഷോ​ള​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഷോ​ള​യൂ​ർ എ​സ്എ​ച്ച്ഒ സ​ന​ൽ​രാ​ജി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​ക​രം ആ​ന​ക്ക​ട്ടി​യി​ൽ നി​ന്നാ​ണ് എ​സ്ഐ ഫൈ​സ​ൽ കോ​റോ​ത്തും സം​ഘ​വും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.