ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനം; ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച് സ്കോർ
Friday, August 22, 2025 2:01 PM IST
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.1 ഓവറിൽ 277 റൺസാണ് എടുത്തത്.
277 റൺസിൽ ദക്ഷിണാഫ്രിക്ക ഓൾഓട്ടാവുകയായിരുന്നു. മാത്യു ബ്രീറ്റ്സ്കിന്റെയും ട്രിസ്റ്റ്യൻ സ്റ്റബ്സിന്റെയും അർധ സെഞ്ചുറികളുടെ മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോർ പടുത്തുയർത്തിയത്.
ബ്രീറ്റ്സ്ക് 88 റൺസും സ്റ്റബ്സ് 74 റൺസുമാണ് എടുത്തത്. ടോണി ഡി സോർസി 38 റൺസെടുത്തു. ഓസ്ട്രേലിയയ്ക്ക് വേണ്ടി ആദം സാംപ മൂന്ന് വിക്കറ്റെടുത്തു. സെവിയർ ബാർട്ട്ലറ്റ്, നഥാൻ എല്ലിസ്, മാർനസ് ലബുഷെയ്ൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റും എടുത്തു.