മഞ്ചേശ്വരത്ത് എഎസ്ഐയെ മരിച്ച നിലയില്‍ കണ്ടെത്തി
Friday, August 22, 2025 10:57 AM IST
കാസർഗോട്: മഞ്ചേശ്വരത്ത് എഎസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്ഐ കുറ്റിക്കോലിലെ മധുസൂദനൻ (50) ആണ് മരിച്ചത്. അവിവാഹിതനാണ്.
പോലീസ് ക്വാര്‍ട്ടേഴ്സിലാണ് മധുസൂദനനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.