സ്കൂള്‍ പരിസരത്ത് സ്ഫോടനം: നിയമനടപടികൾ സ്വീകരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി
Friday, August 22, 2025 6:27 AM IST
തിരുവനന്തപുരം: പാലക്കാട് വ്യാസവിദ്യാപീഠം സിബിഎസ്ഇ സ്കൂളിന്റെ സമീപത്തുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ സ്വീകരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന് കുട്ടി.
സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് ഉള്‍പ്പെടെ പരിക്കേറ്റ സംഭവം സര്‍ക്കാര്‍ വളരെ ഗൗരവമായാണ് കാണുന്നത്.
സ്ഫോടനം സംബന്ധിച്ച് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷന് എക്സ്പ്ലോസീവ് സബ്സ്റ്റാന്ഡ്സ് ആക്ട്, ജുവനൈല്‍ ജസ്റ്റീസ് ആക്ട് എന്നിവ പ്രകാരം കേസ് എടുത്തിട്ടുണ്ട്. അടിയന്തര റിപ്പോര്‍ട്ട് നല്കാന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.