വിവാഹ വാഗ്ദാനം നല്കി പീഡനം; പ്രതിക്ക് 15 വര്‍ഷം തടവും പിഴയും
Friday, August 22, 2025 3:47 AM IST
കൊച്ചി: വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 15 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
അടിമാലി ഉറുമ്പില്‍ വീട്ടില്‍ ആല്‍ബര്‍ട്ട് എ. സുനിലിനെയാണ് (31) എറണാകുളം പോക്സോ കോടതി ജഡ്ജി കെ.എന്‍. പ്രഭാകരന് ശിക്ഷിച്ചത്.
പ്രതി 2015 ഏപ്രില്‍ 28ന് യുവതിയെ അമ്മയെ കാണാനെന്ന് വിശ്വസിപ്പിച്ച് ബന്ധുവീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ചേരാനെല്ലൂര്‍ സിഐ കെ.ആര്. രൂപേഷ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.