വാഴൂർ സോമൻ എംഎൽഎ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ
Thursday, August 21, 2025 5:22 PM IST
തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടിപി നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായത്.
കുഴഞ്ഞുവീണ അദ്ദേഹത്തെ ഒപ്പമുണ്ടായിരുന്നവർ ആദ്യം ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിദഗ്ധ ഡോക്ടർമാർ അടങ്ങിയ സംഘം എംഎൽഎയെ പരിശോധിക്കുന്നുണ്ട്.