രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണം: എംഎൽഎ ഓഫീസിലേക്ക് ബിജെപി, ഡിവൈഎഫ്ഐ പ്രതിഷേധം
Thursday, August 21, 2025 1:16 PM IST
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ പ്രതിഷേധം കനക്കുന്നു. രാഹുലിന്റെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്ക് ബിജെപി, ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി.
മഹിള മോർച്ച പ്രവർത്തകരും എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ എംഎൽഎ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.