ഹൈക്കമാൻഡ് ഇടപെട്ടു, രാഹുൽ പുറത്തേക്ക്; യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റും
Thursday, August 21, 2025 10:16 AM IST
ന്യൂഡൽഹി: വിവിധ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റും. അദ്ദേഹത്തിൽനിന്ന് രാജി വാങ്ങാൻ ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിനു നിർദേശം നല്കി. അതേസമയം, രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരും.
എംഎൽഎക്കെതിരായി ആരോപണത്തിൽ എഐസിസി വിവരങ്ങൾ തേടിയിരുന്നു. നേതൃത്വത്തിന് കിട്ടിയ പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാൻ ദീപദാസ് മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറുകയും ചെയ്തു.
ആരോപണങ്ങൾ പുറത്ത് വരും മുൻപേ രാഹുലിനെതിരെ എഐസിസിക്ക് പരാതികൾ കിട്ടിയിരുന്നതായാണ് വിവരം. പുതിയ സംഭവവികാസങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.