പാ​ല​ക്കാ‌​ട്: മൂ​ത്താ​ന്‍​ത​റ​യി​ല്‍ സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് പൊ​ട്ടി​ത്തെ​റി​ച്ച​ത് മാ​ര​ക​മാ​യ സ്ഫോ​ട​ക വ​സ്തു​വെ​ന്ന് പോ​ലീ​സ്. പാ​ല​ക്കാ​ട് വ്യാ​സ വി​ദ്യാ​പീ​ഠം സ്കൂ​ളി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

മ​നു​ഷ്യ​ജീ​വ​ന് അ​പ​ക​ടം വ​രു​ത്ത​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്കൂ​ളി​ൽ കൊ​ണ്ടു​വ​ന്നു വ​ച്ചു എ​ന്നാ​ണ് എ​ഫ്ഐ​ആ​റി​ലു​ള്ള​ത്. സം​ഭ​വ​ത്തി​ൽ എ​ക്സ്പ്ലോ​സീ​വ് സ​ബ്സ്റ്റ​ൻ​സ് ആ​ക്റ്റ് ചു​മ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പ​ന്നി​പ്പ​ട​ക്കം പൊ​ട്ടി​യെ​ന്നാ​യി​രു​ന്നു ആ​ദ്യം ല​ഭി​ച്ച വി​വ​രം. ആ​ർ​എ​സ് എ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്കൂ​ളാ​ണി​ത്. 10 വ​യ​സു​കാ​ര​നാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. പ​ന്താ​ണെ​ന്ന് ക​രു​തി ത​ട്ടി​ത്തെ​റി​പ്പി​ച്ച​പ്പോ​ഴാ​ണ് വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ച​ത്. കു​ട്ടി​യ്ക്കും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക്കും പ​രി​ക്കേ​റ്റു.