ക​ണ്ണൂ​ര്‍: സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ നി​ന്ന് വീ​ണ്ടും മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​കൂ​ടി. ഇ ​ഡി​വി​ഷ​നി​ലെ 12-ാം ന​മ്പ​ര്‍ സെ​ല്ലി​ന്‍റെ ഭി​ത്തി​യി​ല്‍ നി​ന്നാ​ണ് ഫോ​ണ്‍ ക​ണ്ടെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി ജോ​യി​ന്‍റ് സൂ​പ്ര​ണ്ടു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൊ​ബൈ​ല്‍ ക​ണ്ടെ​ത്തി​യ​ത്. സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യി​ല്‍ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ ജ​യി​ല്‍ ചാ​ട്ട​ത്തി​ന് പി​ന്നാ​ലെ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച അ​ന്വേ​ഷ​ണ സ​മി​തി ഇ​ന്ന​ലെ​യാ​ണ് ക​ണ്ണൂ​രി​ല്‍ നി​ന്നും മ​ട​ങ്ങി​യ​ത്. ചൊ​വ്വാ​ഴ്ച ഈ ​സ​മി​തി ജ​യി​ലി​ലെ​ത്തി സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

അ​തി​ന് തൊ​ട്ട് പി​ന്നാ​ലെ​യാ​ണ് ജ​യി​ലി​ല്‍ നി​ന്നും മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​കൂ​ടു​ന്ന​ത്. ക​ണ്ണൂ​ര്‍ ജ​യി​ലി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ സൗ​ക​ര്യ​മു​ണ്ടെ​ന്ന് ഗോ​വി​ന്ദ​ച്ചാ​മി മൊ​ഴി ന​ല്‍​കി​യി​രു​ന്നു. പ​ണം ന​ല്‍​കി​യാ​ല്‍ പു​റ​ത്തേ​ക്ക് വി​ളി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ഗോ​വി​ന്ദ​ച്ചാ​മി പ​റ​ഞ്ഞി​രു​ന്നു.