കുടുംബത്തേക്കാള്‍ വലുതല്ല പാര്‍ട്ടി സെക്രട്ടറിയുടെ മകന്; ഇനി കോടതിയിലെന്ന് ഷര്‍ഷാദ്
Thursday, August 21, 2025 6:12 AM IST
കണ്ണൂര്‍: സിപിഎം പൊളിറ്റ് ബ്യൂറോ കത്ത് ചോര്‍ച്ച വിവാദത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വക്കീല്‍ നോട്ടിസിന് വൈകാതെ മറുപടി നല്‍കുമെന്ന് ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ്.
“കുടുംബത്തേക്കാള്‍ വലുതല്ല ഏത് പാര്‍ട്ടി സെക്രട്ടറിയുടെ മകനും. കുടുംബം തകര്‍ത്തവന്റെ കൂടെയാണ് പാര്‍ട്ടിയെങ്കില്‍ ആ പാര്‍ട്ടിയോട് ഗുഡ്ബൈ പറയേണ്ടി വരും’’ എന്ന് ഷര്‍ഷാദ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു.
എം.വി. ഗോവിന്ദന്റെ വക്കീല്‍ നോട്ടിസ് ലഭിച്ചു. ഇതിന് എന്റെ അഡ്വക്കറ്റ് വിശദമായ മറുപടി നല്‍കും. പാര്‍ട്ടിയെ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നാണ് മറ്റ് നേതാക്കളുടെ നിലപാട്. ഇനി മുതല്‍ ലൈവും ബ്രേക്കിംഗും ചെന്നൈയില്‍ നിന്നാകുമെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പറയുന്നു.