പാ​ല​ക്കാ​ട്: കൊ​ഴി​ഞ്ഞ​മ്പാ​റ​യി​ല്‍ യു​വാ​വി​നെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​ക്കൊ​ന്നു. ക​രം​പൊ​റ്റ സ്വ​ദേ​ശി സ​ന്തോ​ഷ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. പ്ര​തി​ക്കാ​യി കൊ​ഴി​ഞ്ഞ​മ്പാ​റ പോ​ലീ​സ് തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ പ​റ്റി സൂ​ച​ന ല​ഭി​ച്ചെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്.