തൃത്താലയിൽ തെരുവുനായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു
Tuesday, August 19, 2025 11:25 PM IST
പാലക്കാട്: തൃത്താലയിൽ തെരുവുനായ ആക്രമണം. തൃത്താല കപ്പൂരിൽ രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു.
വേഴൂർകുന്ന് സ്വദേശി കുഞ്ഞനൻ (66), എറവക്കാട് തൃക്കണ്ടിയൂർപടി ബൈജു (38) എന്നിവർക്കാണ് കടിയേറ്റത്. സാരമായി പരിക്കേറ്റ കുഞ്ഞൻ പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
വീടിന് സമീപത്ത് നിന്നും കുഞ്ഞന് കാലിനാണ് കടിയേറ്റത്. ഓട്ടോ ഡ്രൈവറായ ബൈജുവിന് കൊഴിക്കര-എറവക്കാട് പരിസരത്തു നിന്നാണ് കടിയേറ്റത്.