എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Tuesday, August 19, 2025 9:40 PM IST
കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മഹീന്ദ്ര എക്സ് യു വി 500 കാറിനാണ് തീപിടിച്ചത്.
പാലാരിവട്ടത്ത് വച്ചാണ് കാറിന് തീപിടിച്ചത്. പുക കണ്ടപ്പോൾ ഡ്രൈവർ ഇറങ്ങിയത് കൊണ്ട് വന്‍ അപകടം ഒഴിവാകുകയായിരുന്നു.
രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീയണച്ചു.