കടയ്ക്കലിൽ സിപിഎം-കോൺഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു
Tuesday, August 19, 2025 7:05 PM IST
കൊല്ലം: കടയ്ക്കലിൽ സിപിഎം കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിന് കുത്തേറ്റു.
ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് അരുണിന് തലയ്ക്ക് പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. കോൺഗ്രസ് - യൂത്ത് കോൺഗ്രസ് - കെഎസ്യു പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഘർഷം ഉണ്ടായത്.
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോൺഗ്രസ് പ്രവർത്തകനായ അൻസറിന്റെ കട ഡിവൈഎഫ്ഐ പ്രവര്‍ത്തകർ അടിച്ച് പൊളിച്ചെന്ന് കോൺഗ്രസ് ആരോപിക്കുന്നു.