കോ​ട്ട​യം:​ആ​ന​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട​താ​രം കൊ​മ്പ​ന്‍ ഈ​രാ​റ്റു​പേ​ട്ട അ​യ്യ​പ്പ​ന്‍ ച​രി​ഞ്ഞു. ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു ആ​ന ച​രി​ഞ്ഞ​ത്.

ന​ട​യ്ക്ക് ഗു​രു​ത​ര​മാ​യി ആ​രോ​ഗ്യ പ്ര​ശ്ന​മാ​യി​രു​ന്നു കൊ​മ്പ​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. നി​ര​വ​ധി ആ​രാ​ധ​ക​രു​ള്ള പ്ര​ശ​സ്ത​നാ​യ നാ​ട​ന്‍ ആ​ന​യാ​ണ് ഈ​രാ​റ്റു​പേ​ട്ട അ​യ്യ​പ്പ​ന്‍.

കോ​ട്ട​യം ഈ​രാ​റ്റു​പേ​ട്ട​ക്ക് സ​മീ​പം തീ​ക്കോ​യി പ​ര​വ​ന്‍​പ​റ​മ്പി​ല്‍ വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ന​യാ​ണ് അ​യ്യ​പ്പ​ന്‍. കോ​ട​നാ​ട്ട് നി​ന്നും വ​നം​വ​കു​പ്പി​ന് ല​ഭി​ച്ച ആ​ന​ക്കു​ട്ടി​യെ ലേ​ല​ത്തി​ല്‍ പ​ര​വ​ന്‍​പ​റ​മ്പി​ല്‍ വെ​ള്ളൂ​കു​ന്നേ​ല് കു​ഞ്ഞു​ഞ്ഞ് ജോ​സ​ഫ് തോ​മ​സും ഭാ​ര്യ ഈ​ത്ത​മ്മ​യും ചേ​ര്‍​ന്നാ​ണ് ആ​ന​യെ വാ​ങ്ങി​യ​ത്. അ​ന്ന് ആ​രാം എ​ന്നാ​യി​രു​ന്നു പേ​ര്.

1977 ഡി​സം​ബ​ര്‍ 14നാ​ണ് ആ​ന​യെ വെ​ള്ളൂ​ക്കൂ​ന്നേ​ല്‍ പ​ര​വ​ന്‍​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ എ​ത്തി​ക്കു​മ്പോ​ള്‍ അ​ഞ്ച് വ​യ​സാ​യി​രു​ന്നു ആ​ന​യ്ക്ക് പ്രാ​യം. ഗ​ജ​രാ​ജ​ന്‍, ഗ​ജോ​ത്ത​മ​ന്‍, ഗ​ജ​ര​ത്‌​നം, ക​ള​ഭ​കേ​സ​രി, തി​രു​വി​താം​കൂ​ര്‍ ഗ​ജ​ശ്രേ​ഷ്ഠ​ന്‍, ഐ​രാ​വ​ത​സ​മ​ന്‍ തു​ട​ങ്ങി​യ നി​ര​വ​ധി വി​ശേ​ഷ​ണ​ങ്ങ​ളും പ​ട്ട​ങ്ങ​ളും നേ​ടി​യ ആ​ന​യാ​ണ് അ​യ്യ​പ്പ​ന്‍.