സ്കൂൾ സമയമാറ്റം; മത പണ്ഡിതന്മാർ പുനർവിചിന്തനം നടത്തണമെന്ന് എ.എൻ. ഷംസീർ
Tuesday, August 19, 2025 4:13 PM IST
കണ്ണൂർ: സ്കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട് മത പണ്ഡിതന്മാർ പുനർവിചിന്തനം നടത്തണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. സ്കൂൾ സമയത്തിന് മുമ്പ് മാത്രമെ മതപഠനം നടക്കൂ എന്ന വാശി ഒഴിവാക്കണമെന്നും എ.എൻ. ഷംസീർ പറഞ്ഞു.
കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് നമ്മളും മാറണമെന്നും ഷംസീർ പറഞ്ഞു. 10 മുതൽ നാല് വരെയുള്ള ക്ലാസ് സമയത്തിന്റെ മാറ്റത്തിനെ കുറിച്ച് സജീവ ചർച്ച വേണമെന്നും ഗൾഫ് രാജ്യങ്ങളിൽ പോലും മാറ്റമുണ്ടായെന്നും സ്പീക്കർ പറഞ്ഞു.
സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ സ്കൂൾ സമയമാറ്റത്തിനെതിരെ രംഗത്ത് വന്നിരുന്നു. രൂക്ഷ വിമർശനമുയർത്തിയ സംഘടനയുമായി വിദ്യാഭ്യാസ മന്ത്രി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു.