ജസ്റ്റീസ് ബി. സുദര്ശൻ റെഡ്ഡി ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
Tuesday, August 19, 2025 2:27 PM IST
ന്യൂഡൽഹി: സുപ്രീം കോടതി മുൻ ജഡ്ജി ബി. സുദര്ശൻ റെഡ്ഡിയെ ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഉച്ചയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിനു ശേഷമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. യോഗത്തിൽ കോൺഗ്രസാണ് ഹൈദരാബാദ് സ്വദേശിയായ ജസ്റ്റീസ് സുദര്ശൻ റെഡ്ഡിയുടെ പേര് മുന്നോട്ടുവച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ഇന്ത്യാ സഖ്യം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സെപ്റ്റംബർ ഒമ്പതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. തമിഴ്നാട് സ്വദേശി സി.പി. രാധാകൃഷ്ണനാണ് എന്‍ഡിഎ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി.