പാലക്കാട് ശ്രീനിവാസൻ വധക്കേസ്: നാലു പ്രതികൾക്ക് കൂടി ജാമ്യം
Tuesday, August 19, 2025 1:01 PM IST
കൊച്ചി: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ച് ഹൈക്കോടതി. അൻസാർ, ബിലാൽ, റിയാസ്, സഹീർ എന്നിവർക്കാണ് ജാമ്യം നൽകിയത്.
കേസിൽ റിമാന്‍ഡിൽ തുടര്‍ന്നിരുന്ന മറ്റു നാലു പ്രതികള്‍ക്കാണ് ജസ്റ്റീസ് രാജ വിജയരാഘവൻ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് ജാമ്യം നൽകി ഉത്തരവിട്ടത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരാണ് ഇവരെന്നായിരുന്നു എൻഐഎയുടെ വാദം.
2022 ഏപ്രില്‍ 16നാണ് പാലക്കാട് ആര്‍എസ്എസ് നേതാവായിരുന്ന ശ്രീനിവാസന് കൊല്ലപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് തൊട്ടടുത്തദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.