ജിമ്മിൽ കയറി മോഷണമെന്ന് പരാതി; ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരേ കേസ്
Tuesday, August 19, 2025 11:08 AM IST
കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരേ മോഷണക്കേസ്. ജിന്റോ ലീസിന് നല്കിയ വെണ്ണലയിലെ ബോഡി ക്രാഫ്റ്റ് ബോഡി ബില്‍ഡിംഗ് സെന്ററില്‍ അതിക്രമിച്ചു കയറി പണവും രേഖകളും മോഷ്ടിച്ചുവെന്ന പരാതിയിലാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്.
വിലപ്പെട്ട രേഖകളും 10,000 രൂപയും മോഷണം പോയെന്നാണ് പരാതിയില്‍ പറയുന്നത്. ജിന്റോ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന് ജിമ്മില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് ജിം ലീസിന് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ വരെ കാലാവധിയുണ്ട്.