തടവുകാര്‍ ഏറ്റുമുട്ടി; ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ അസഫാക്ക് ആലത്തിന് പരിക്ക്
Tuesday, August 19, 2025 10:30 AM IST
തൃശൂര്‍: വിയ്യൂർ സെൻട്രൽ ജയിലില്‍ സഹതടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്ക്. ആലുവയിലെ ബാലികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിനാണ് പരിക്കേറ്റത്.
ജയിലിൽ തിങ്കളാഴ്ചയാണ് സംഘർഷമുണ്ടായത്. രഹിലാൽ എന്ന തടവുകാരനുമായാണ് അസഫാക്ക് ആലം ഏറ്റുമുട്ടിയത്. തലയ്ക്ക് മുറിവേറ്റ അസഫാക്കിനെ മെഡിക്കൽ കോളജിൽ എത്തിച്ച് ചികിത്സ നൽകി. ഇയാൾക്ക് തലയിൽ തുന്നൽ ഉണ്ട്.
സംഭവത്തിൽ വിയ്യൂർ പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെയും ജയിലിൽ സംഘർഷമുണ്ടാക്കിയ അസഫാക്ക് ആലത്തെ ജയിൽ മാറ്റുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.