സി​ഡ്നി: ഓ​സ്ട്രേ​ലി​യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഇ​ന്ന്. ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 10നാ​ണ് മ​ത്സ​രം ആ​രം​ഭി​ക്കു​ക.

ഓ​സ്ട്രേ​ലി​യ​യി​ലെ കെ​യ്ൻ​സി​ലു​ള്ള ക​സാ​ലി​സ് സ്റ്റേ​ഡി​യ​ത്തി​മാ​ണ് വേ​ദി. മി​ച്ച​ൽ മാ​ർ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​സീ​സ് ഇ​റ​ങ്ങു​ന്ന​ത്. തെം​ബ ബാ​വു​മ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ നാ​യ​ക​ൻ.​ഇ​രു ടീ​മി​ലേ​യും സൂ​പ്പ​ർ താ​ര​ങ്ങ​ൾ ക​ള​ത്തി​ലി​റ​ങ്ങും.

ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് മു​മ്പ് ന​ട​ന്ന ടി20 ​പ​ര​മ്പ​ര ഓ​സ്ട്രേ​ലി​യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 2-1നാ​ണ് ഓ​സീ​സ് പ​ര​മ്പ​ര വി​ജ​യി​ച്ച​ത്.