വോട്ടുകൊള്ള: മുന്‍ കളക്ടര്‍ കൃഷ്ണ തേജക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍
Monday, August 18, 2025 7:08 PM IST
തൃശൂര്‍: വോട്ടുകൊള്ളയില്‍ മുന്‍ കളക്ടര്‍ കൃഷ്ണ തേജക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കർ.
കൃഷ്ണ തേജക്കെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ നിയമവഴി തേടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ചില മാധ്യമങ്ങളില്‍ ചില ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ഈ അവകാശവാദങ്ങള്‍ വസ്തുതാപരമായി ശരിയല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സ്വതന്ത്രവും ഘടനാപരവുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഗുരുതരമായ ആരോപണങ്ങളാണ് അന്ന് കളക്ടറായ കൃഷ്ണ തേജക്കെതിരെ ഉയര്‍ന്ന് വന്നത്. വോട്ട് അട്ടിമറിയുടെ ബന്ധപ്പെട്ട് പരാതികള്‍ അന്ന് തന്നെ നല്‍കിയതാണ്. ഇതില്‍ എന്തെങ്കിലും ഇടപെടല്‍ നടത്താനോ പരാതിയോട് അനുകൂല സമീപനമെടുക്കാനോ കളക്ടര്‍ തയാറായില്ലെന്നായിരുന്നു വിമര്‍ശനം.