വട്ടിയൂർക്കാവിൽ സ്കൂള്‍ വാൻ താഴ്ചയിലേക്ക് വീണ് അപകടം; 32 പേർക്ക് പരിക്ക്
Monday, August 18, 2025 12:38 PM IST
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സ്കൂൾ വാൻ കുഴിയിൽവീണ് അപകടം. വാനിലുണ്ടായിരുന്ന 31 വിദ്യാർഥികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം 32 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെ വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സെന്റ് സാന്താസ് സ്കൂളിലേക്ക് കുട്ടികളുമായി എത്തിയ സ്വകാര്യ വാൻ ആണ് താഴ്ചയിലേക്ക് വീണത്.
ശാസ്തമംഗലത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് കുട്ടികള്‍ ചികിത്സയിലുള്ളത്. ആരുടെയും പരിക്ക് ഗുരുതരമല്ല. മന്ത്രി വി. ശിവൻകുട്ടി ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു.
റോഡിന്റെ മോശം അവസ്ഥയും കൈവരി കെട്ടാത്തതിന്റെയും പ്രശ്നമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.