ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് ജയം
Monday, August 18, 2025 2:56 AM IST
പാരീസ്: ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പിഎസ്ജിക്ക് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ നാന്റസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി തോൽപ്പിച്ചത്.
പിഎസ്ജിക്ക് വേണ്ടി സൂപ്പർ താരം വിട്ടിഞ്ഞ്യയാണ് ഗോൾ നേടിയത്. മത്സരത്തിന്റെ 67-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ പിഎസ്ജിക്ക് മൂന്ന് പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് പിഎസ്ജി.