മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചു; പോലീസ് കേസെടുത്തു
Sunday, August 17, 2025 9:33 PM IST
കോഴിക്കോട്: മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ചതായി പരാതി. ഞായറാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ താമരശ്ശേരി കട്ടിപ്പാറ സ്വദേശി നിഷയ്ക്കാണ് (38) പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ നിഷയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ കണ്ണിന് താഴെയും കൈക്കും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.