ഒരടി പോലും പിന്നോട്ടില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് രാഹുൽ ഗാന്ധി
Sunday, August 17, 2025 9:16 PM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. താൻ ഉന്നയിച്ച ചോദ്യങ്ങളിൽ ഒന്നിനുപോലും തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയിട്ടില്ല. മോദിയും അമിത്ഷായും നിർദേശിച്ചത് പ്രകാരമാണ് വോട്ടർ പട്ടികയിൽ നിന്നും കമ്മീഷൻ വ്യാപകമായി പേരുകൾ നീക്കം ചെയ്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാമെന്ന നിയമ നിർമാണം ആർക്കുവേണ്ടിയാണ് നടത്തിയത്. ഒരു കേസ് പോലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നൽകാൻ കഴിയാത്ത വിധം കാര്യങ്ങൾ അട്ടിമറിച്ചു. എന്തൊക്കെ സംഭവിച്ചാലും ഒരടി പോലും പിന്നോട്ട് പോകില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്ത സമ്മേളനം കണ്ടിരുന്നു.
താൻ ഉന്നയിച്ച ചോദ്യങ്ങളിൽ ഒന്നിനുപോലും മറുപടിയില്ല. വോട്ട് മോഷണം ഇനി അനുവദിക്കില്ല. രാജ്യത്തെ പാവപ്പെട്ടവന്റെ കൈയിൽ വോട്ട് മാത്രമായിരുന്നു മിച്ചം ഉണ്ടായിരുന്നത്. അതും ഇപ്പോൾ തട്ടിയെടുക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.