വയോധിക മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
Sunday, August 17, 2025 7:51 PM IST
ആലപ്പുഴ: തനിച്ച് താമസിക്കുന്ന വയോധികയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തോട്ടപ്പള്ളി ഒറ്റപന ചെമ്പകപള്ളി റംലത്ത് (60) നെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് പ്രദേശവാസികളാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വീടിന്റെ അടുക്കള വാതിൽ ചവിട്ടി തുറന്ന നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ മുളക് പൊടി വിതറിയിട്ടുമുണ്ട്.
കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്നും ഇവരുടെ രണ്ടു സ്വർണവളകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.