പുലിയുടെ ആക്രമണം; പോത്ത് ചത്തു
Sunday, August 17, 2025 6:49 PM IST
തിരുവനന്തപുരം: മേയാന്‍വിട്ട പോത്തിനെ പുലി കടിച്ചുകൊന്നു. ഞായറാഴ്ചയുണ്ടായ സംഭവത്തിൽ പാലോട് മങ്കയം വെങ്കിട്ടമൂട് സ്വദേശി ജയന് വളര്‍ത്തുന്ന പോത്തുകളിലൊന്നിനെയാണ് പുലിപിടിച്ചത്. ഏഴു പോത്തുകളെയാണ് മേയാന്‍ വിട്ടത്.
വൈകുന്നേരം ആറുപോത്തുകൾ മാത്രമെ തിരിച്ചെത്തിയുള്ളൂ. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. തെരഞ്ഞുചെന്നപ്പോൾ പോത്തിന്റെ സമീപത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.
പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.