ബാബറും റിസ്വാനും പുറത്ത്; ഏഷ്യാകപ്പിനുള്ള പാക്കിസ്ഥാന് ടീമിനെ പ്രഖ്യാപിച്ചു
Sunday, August 17, 2025 4:29 PM IST
കറാച്ചി: ഏഷ്യാകപ്പ് ക്രിക്കറ്റ് പരമ്പരയ്ക്കും യുഎഇയും അഫ്ഗാനിസ്ഥാനും ഉള്‍പ്പെട്ട ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്കുമുള്ള പാക്കിസ്ഥാന് ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളായ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും ഒഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്.
സല്മാന് അലി ആഘ നായകനായുള്ള 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുഹമ്മദ് ഹാരിസാണ് വിക്കറ്റ് കീപ്പര്‍. പേസര്‍ ഷഹീന് അഫ്രീദിയും സീനിയര്‍ താരം ഫഖര്‍ സമനും ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
പേസര്‍മാരായ ഹാരിസ് റൗഫ്, ഹസന് അലി, ഫഹീം അഷ്റഫ് എന്നിവര്‍ക്കൊപ്പം യുവതാരങ്ങളായ സയ്യീം അയൂബ് ഹസന് നവാസ് എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്. 29 മുതല്‍ സെപ്റ്റംബര്‍ ഏഴു വരെയാണ് ത്രിരാഷ്ട്ര പരമ്പര നടക്കുന്നത്. അതിനുശേഷമാണ് പാക്കിസ്ഥാൻ ഏഷ്യാകപ്പില്‍ കളിക്കുക.
ഏഷ്യാ കപ്പിനുള്ള ടീം: സല്മാന് അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്, ഹാരിസ് റൗഫ്, ഹസന് അലി, ഹസന് നവാസ് , ഹുസൈന് തലത്, ഖുശ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍) മുഹമ്മദ് നവാസ്, മുഹമ്മദ് വാസിം ജൂണിയര്‍, ഷഹിബ്സാദ ഫര്ഹാന്, സയിം അയൂബ് , സല്മാന് മിര്‍സ, ഷഹീന് ഷാ അഫ്രീദി, സുഫിയാന് മൊഖിം.