അഴിച്ചുമാറ്റുന്നതിനിടെ തുറവൂർ ഉയരപ്പാതയുടെ ബീമുകൾ നിലംപതിച്ചു; അപകടമൊഴിവായത് തലനാരിഴയ്ക്ക്
Sunday, August 17, 2025 11:54 AM IST
ആലപ്പുഴ: അരൂര്‍ - തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബീമുകൾ അഴിച്ചു മാറ്റുന്നതിനിടെ നിലംപതിച്ചു. തലനാരിഴയ്ക്ക് വൻ അപകടമൊഴിവായി. തുറവൂർ ജംഗ്ഷനിൽ ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം.
കോൺക്രീറ്റ് ഗര്‍ഡര്‍ ഉറപ്പിക്കാന്‍ ഉപയോഗിക്കുന്ന 80 ടൺ ഭാരമുള്ള കൂറ്റൻ ബീമുകൾ വീണത് തൂണിനടിയിൽ പാർക്ക് ചെയ്തിരുന്ന പുള്ളർ ലോറിയുടെ മുകളിലേക്കാണ്. ലോറി തകർന്നെങ്കിലും ആളപായമുണ്ടായില്ല.
ബീമുകൾ ഇറക്കുമ്പോൾ ഗതാഗതം തടസപ്പെടുത്തിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇതോടെ, ദേശീയപാതയിൽ തുറവൂർ ജംഗ്ഷനിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. വാഹനങ്ങള്‍ കുമ്പളങ്ങി റോഡ് വഴി തിരിച്ചുവിട്ടു.