മഹാരാഷ്ട്രയിൽ ഗർഭിണിയായ ബംഗ്ലാദേശി സ്വദേശിനി തടവുചാടി
Saturday, August 16, 2025 9:56 AM IST
മുംബൈ: മഹാരാഷ്ട്രയിൽ ഗർഭിണിയായ ബംഗ്ലാദേശി തടവുകാരി രക്ഷപ്പെട്ടു. മുംബൈയിലെ ജെജെ ആശുപത്രിയിലാണ് സംഭവം. റുബീന ഇർഷാദ് ഷെയ്ക്ക് (25) ആണ് തടവുചാടിയത്.
വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാസ്പോർട്ട് നേടിയതിനാണ് ഓഗസ്റ്റ് ഏഴിനാണ് ഇവരെ വാഷി പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പാസ്പോർട്ട് ആക്ടിലെയും വിദേശികളുടെ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് റുബീനയെ ബൈക്കുള വനിതാ ജയിലിലടച്ചു.
ഗർഭിണിയായിരുന്ന ഇവരെ പനി, ജലദോഷം, ചർമ്മ അണുബാധ തുടങ്ങിയ പ്രശ്നങ്ങളെ തുടർന്ന് ഓഗസ്റ്റ് 11 നാണ് ജെജെ ആശുപത്രിയിൽ പ്രവേശിച്ചത്.
കഴിഞ്ഞ ദിവസം ആശുപത്രിയിലെ തിരക്ക് മുതലെടുത്ത് ഒരു കോൺസ്റ്റബിളിനെ തള്ളിമാറ്റി ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്.