റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാം​ദാ​സ് സോ​റ​ൻ (62) അ​ന്ത​രി​ച്ചു. ഡ​ൽ​ഹി​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം.

ജാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച (ജെ​എം​എം)​നേ​താ​വാ​യ രാം​ദാ​സ് സോ​റ​നെ ശു​ചി​മു​റി​യി​ൽ തെ​ന്നി​വീ​ണ​തി​നെ തു​ട​ർ​ന്ന് ഈ​മാ​സം ര​ണ്ടി​നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ജം​ഷ​ഡ്പൂ​രി​ൽ നി​ന്നും ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

1963 ജ​നു​വ​രി ഒ​ന്നി​ന് കി​ഴ​ക്ക​ൻ സിം​ഗ്ഭും ജി​ല്ല​യി​ലെ ഘോ​ര​ബ​ന്ധ ഗ്രാ​മ​ത്തി​ൽ ജ​നി​ച്ച രാം​ദാ​സ് സോ​റ​ൻ, ഘോ​ര​ബ​ന്ധ പ​ഞ്ചാ​യ​ത്തി​ന്‍റെ ഗ്രാ​മ​പ്ര​ധാ​നാ​യി​ട്ടാ​ണ് ത​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​തം ആ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്ന് ഹേ​മ​ന്ത് സോ​റ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ​യി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള മ​ന്ത്രി​മാ​രി​ൽ ഒ​രാ​ളാ​യി ഉ​യ​ർ​ന്നു​വ​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ അ​നു​ശോ​ചി​ച്ചു.