അജിത് കുമാറുമായി ചർച്ചനടത്തി; ഒരു വഴിവിട്ട സഹായവും ചോദിച്ചിട്ടില്ല: പി.വി.അൻവർ
Friday, August 15, 2025 3:00 PM IST
മലപ്പുറം: എഡിജിപി എം.ആർ.അജിത് കുമാറുമായി കൂടിക്കാഴ്ച നടത്തിയെന്നത് സ്ഥിരീകരിച്ച് മുൻ എംഎൽഎ പി.വി.അൻവർ. യൂട്യൂബർ വയർലെസ് സന്ദേശം ചോർത്തിയ കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ കണ്ടതെന്നും അൻവർ പറഞ്ഞു.
എന്തു വഴിവിട്ട സഹായമാണ് താൻ ആവശ്യപ്പെട്ടതെന്ന് അജിത് കുമാർ വ്യക്തമാക്കണം. തന്നെ അദ്ദേഹം ചതിക്കുകയായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടു. അജിത് കുമാർ നെട്ടോറിയസ് ക്രിമിനലാണ്.സർക്കാർ ഇപ്പോഴും എന്തിനാണ് അയാളെ താങ്ങി നിർത്തുന്നത്.
ഒറ്റനോട്ടത്തിൽ തന്നെ പൊളിയുന്നതാണ് വിജിലൻസിന്റെ വെള്ള പൂശിയ റിപ്പോർട്ട്. ആർഎസ്എസിനും കേന്ദ്രസർക്കാറിനും വേണ്ടിയാണ് അജിത് കുമാർ ജോലി ചെയ്യുന്നതെന്നും അൻവർ വ്യക്തമാക്കി.