ലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; രണ്ടുപേർക്ക് ദാരുണാന്ത്യം
Friday, August 15, 2025 12:46 PM IST
കൊല്ലം: നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാവിലെ ആയൂരിലുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ സുൽഫിക്കർ, യാത്രക്കാരി രതി എന്നിരാണ് മരിച്ചത്.
ക്ഷേത്രദർശനത്തിനായി രതിയും ഭർത്താവ് സുനിലും സുൽഫിക്കറുടെ ഓട്ടോയിൽ കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു. നിയന്ത്രണം നഷ്ടമായ ചരക്കു ലോറി എതിർ ദിശയിലെത്തിയ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സുൽഫിക്കർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ചികിത്സയിലിരിക്കെയാണ് രതി മരിച്ചത്. സുനിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. ലോറി ഡ്രൈവർ ഉറങ്ങിപ്പോഴതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.