മും​ബൈ: ഏ​ഷ്യാ ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. മും​ബൈ​യി​ൽ അ​ജി​ത് അ​ഗാ​ർ​ക്ക​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സെ​ല​ക്ഷ​ൻ ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന് ടീ​മി​നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി.

സൂ​ര്യ​കു​മാ​ർ യാ​ദ​വ് ന​യി​ക്കു​ന്ന ടീ​മി​ൽ ശു​ഭ്മ​ൻ ഗി​ൽ വൈ​സ് ക്യാ​പ്റ്റ​നാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​ഭി​ഷേ​ക് ശ​ർ​മ്മ​യ്ക്കൊ​പ്പം ഗി​ല്ലി​നെ ഓ​പ്പ​ണിം​ഗി​ൽ പ​രി​ഗ​ണി​ച്ചാ​ൽ സ​ഞ്ജു​വി​ന്‍റെ സാ​ധ്യ​ത​ക​ളെ​യും ബാ​ധി​ക്കും. ജ​സ്പ്രി​ത് ബും​റ ഏ​ഷ്യാ​ക​പ്പി​ൽ ക​ളി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. തി​ല​ക് വ​ർ​മ്മ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ എ​ന്നി​വ​രും ടീ​മി​ലു​ണ്ടാ​കും.

സ​ഞ്ജു ഒ​ന്നാം വി​ക്ക​റ്റ് കീ​പ്പ​റാ​യാ​ൽ ജി​തേ​ഷ് ശ​ർ​മ്മ, ധ്രു​വ് ജു​റ​ൽ എ​ന്നി​വ​രി​ൽ ഒ​രാ​ളെ ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​റാ​യി പ​രി​ഗ​ണി​ച്ചേ​ക്കും. അ​തേ​സ​മ​യം ഏ​ഷ്യാ ക​പ്പ് ടീ​മി​ലേ​ക്ക് ഓ​പ്പ​ണ​ര്‍ യ​ശ​സ്വി ജ​യ്സ്വാ​ളി​നെ​യും മ​ധ്യ​നി​ര ബാ​റ്റ്സ്മാ​ൻ ശ്രേ​യ​സ് അ​യ്യ​രെ​യും പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ടു​ണ്ട്.

യ​ശ​സ്വി​യോ​ട് റെ​ഡ് ബോ​ള്‍ ക്രി​ക്ക​റ്റി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് സെ​ല​ക്ട​ര്‍​മാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം.