ആ​ല​പ്പു​ഴ: ട്രെ​യി​ന്‍റെ ശു​ചി​മു​റി​യി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ധ​ൻ​ബാ​ദ് - ആ​ല​പ്പു​ഴ ട്രെ​യി​ന്‍റെ ശു​ചി​മു​റി​യി​ലെ വേ​സ്റ്റ് ബി​ന്നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ട്രെ​യി​ൻ ധ​ൻ​ബാ​ദി​ൽ നി​ന്ന് ആ​ല​പ്പു​ഴ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​ർ​പി​എ​ഫ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​സ് മൂ​ന്ന് കോ​ച്ചി​ലെ ശു​ചി​മു​റി​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.