പഹൽഗാമിൽ നടന്നത് അവഗണിക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി
Friday, August 15, 2025 7:38 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം പോലുള്ള അടിസ്ഥാന യാഥാർഥ്യങ്ങൾ ജമ്മു കാഷ്മീരിനു സംസ്ഥാനപദവി നൽകുന്ന വിഷയത്തിൽ അവഗണിക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി.
ജമ്മു കാഷ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാൻ കേന്ദ്രത്തിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. പഹൽഗാം ഭീകരാക്രമണംപോലുള്ള വിഷയങ്ങൾ പരിഗണനയ്ക്കെടുത്തു മാത്രമേ സംസ്ഥാനപദവിയിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂവെന്ന് ഹർജിക്കാരോടു വ്യക്തമാക്കിയ സുപ്രീംകോടതി ഹർജിയിൽ കേന്ദ്രത്തിന്റെ പ്രതികരണവും തേടിയിട്ടുണ്ട്. കേസ് എട്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി.
നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിയതിനുശേഷം സംസ്ഥാനപദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന 2023 ഡിസംബറിലെ സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.