കോഴിക്കോട് കോർപ്പറേഷനിൽ 25,000ലേറെ ഇരട്ടവോട്ടുകളെന്ന് കോൺഗ്രസ്
Friday, August 15, 2025 3:41 AM IST
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ 25,000 ലേറെ ഇരട്ടവോട്ടുകളെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ആരോപണം. ഒരേ വോട്ടർ ഐഡിയിൽ ഒന്നിലേറെ വോട്ടർമാരും നഗരസഭാ വാർഡിലും ജില്ലയിലെ മറ്റു പഞ്ചായത്തിലും ഒരേ ആൾക്ക് പല തിരിച്ചറിയൽ കാർഡുകളും തുടങ്ങി വ്യാപക ക്രമക്കേടാണ് കണ്ടെത്തിയതെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു.
തിരുവള്ളൂർ, ചെറുവണ്ണൂർ, ആയഞ്ചേരി പഞ്ചായത്തുകളിലും വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയെന്ന് പ്രവീൺ കുമാർ ആരോപിച്ചു. കണ്ടെത്തിയ ഇരട്ടവോട്ടുകളിൽ 98 ശതമാനവും സിപിഎമ്മിന്റേതാണെന്ന് വ്യക്തമായെന്നു ഡിസിസി പ്രസിഡന്റ് പറഞ്ഞു.
നഗരസഭയിൽ ചെറിയ വോട്ടുകളുടെ വ്യത്യാസത്തിൽ യുഡിഎഫ് പരാജയപ്പെട്ട ആഴ്ചവട്ടം പോലുളള വാർഡുകളിൽ വോട്ടുമാർജിനേക്കാളേറെ ഇരട്ടവോട്ടുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.