ആ​ല​പ്പു​ഴ: കൊ​മ്മാ​ടി​യി​ൽ മ​ക​ൻ മാ​താ​പി​താ​ക്ക​ളെ കു​ത്തി​ക്കൊ​ന്നു. ത​ങ്ക​രാ​ജ്, ആ​ഗ്ന​സ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ടും​ബ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണം.

സം​ഭ​വ​ത്തി​ൽ മ​ക​ൻ ബാ​ബു(47)​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​റ​ച്ചി​വെ​ട്ടു​കാ​ര​നാ​ണ് ബാ​ബു. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് സം​ഭ​വ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സ്ഥി​ര​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ബാ​ബു എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ബാ​ബു വീ​ട്ടി​ല്‍ വ​ഴ​ക്കു​ണ്ടാ​യി​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ക്ഷി​താ​ക്ക​ളെ ആ​ക്ര​മി​ച്ച​ത്.

മാ​താ​വ് ആ​ഗ്ന​സി​നെ​യാ​ണ് ബാ​ബു ആ​ദ്യം ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ട് ഓ​ടി​യ ത​ങ്ക​രാ​ജി​ന് പി​ന്നാ​ലെ പി​ന്തു​ട​ര്‍​ന്നെ​ത്തി​യാ​ണ് ബാ​ബു ആ​ക്ര​മി​ച്ച​ത്. വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ലാ​യി​രു​ന്നു ത​ങ്ക​രാ​ജി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ഗ്ന​സ് സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചി​രു​ന്നു.

കൊല നടത്തിയ ശേഷം ഇയാള്‍ അവിടെ നിന്ന് ഓടിരക്ഷപ്പെടുകയും തൊട്ടടുത്ത ബാറിലിരുന്ന് മദ്യപിക്കുകയുമായിരുന്നു. അവിടെ നിന്നാണ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ആ​ഗ്ന​സി​ന്‍റെ​യും ത​ങ്ക​രാ​ജി​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ ആ​ഴ്ച​യും ബാ​ബു​വും ര​ക്ഷി​താ​ക്ക​ളും വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി​രു​ന്നു ഇ​ന്നും വീ​ട്ടി​ല്‍ ഉ​ണ്ടാ​യ​ത് എ​ന്നാ​ണ് വി​വ​രം.