ജമ്മുകാഷ്മീർ മേഘവിസ്ഫോടനം: മരണസംഖ്യ 46; 100 പേർക്ക് പരിക്ക്
Thursday, August 14, 2025 9:51 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലുണ്ടായ മേഘവിസ്ഫോടനത്തിൽ മരണസംഖ്യ 46 ആയി. കിഷ്ത്വാർ ജില്ലയിലെ പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് സംഭവം. മരിച്ചവരിൽ രണ്ടുപേർ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ്.
100 പേർക്ക് പരിക്കേറ്റതായാണ് വിവരം. കിഷ്ത്വാർ ജില്ലയിലെ പാഡർ മേഖലയിലെ ചോസിതി ഗ്രാമത്തിലാണ് സംഭവം.
46 മൃതദേഹങ്ങൾ കണ്ടെടുത്തതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കിഷ്ത്വാറിലെ മചൈൽ മാത തീർഥാടന കേന്ദ്രത്തിലേക്കുള്ള പാത തുടങ്ങുന്ന പ്രദേശത്താണ് മേഘവിസ്ഫോടനവും തുടർന്ന് മിന്നൽ പ്രളയവുമുണ്ടായത്.
സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങളിൽ സൈന്യവും പങ്കുചേർന്നിട്ടുണ്ട്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തുണ്ട്. പ്രദേശത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.