സുരേഷ് ഗോപി തൃശൂരിലേക്ക്; സ്വീകരണമൊരുക്കി പ്രവർത്തകർ
Wednesday, August 13, 2025 6:14 AM IST
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് തൃശൂരിൽ എത്തും. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സുരേഷ് ഗോപി വന്ദേഭാരതിൽ തൃശൂരിലേക്ക് പുറപ്പെട്ടു.
രാവിലെ ഒൻപതരയോടെ ട്രെയിൻ തൃശൂരിലെത്തും. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് സുരേഷ് ഗോപി പ്രതികരിച്ചില്ല.
റെയിൽവേ സ്റ്റേഷനിൽ സുരേഷ് ഗോപിക്ക് ബിജെപി സ്വീകരണം നൽകും. ഇന്ന് പോലീസ് കമ്മിഷണർ ഓഫിസിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
വോട്ടര്‍പട്ടിക വിവാദത്തിലും കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിലും സുരേഷ് ഗോപിക്കെതിരെ വലിയ പ്രതിഷേധമാണ് യുഡിഎഫും എൽഡിഎഫും ഉയർത്തുന്നത്. വിഷയത്തിൽ ഇതുവരെ അദ്ദേഹം പ്രതികരിച്ചിട്ടില്ല.