വോട്ടർ പട്ടിക വിവാദം; സുരേഷ് ഗോപി ബുധനാഴ്ച തൃശൂരിലെത്തും
Tuesday, August 12, 2025 11:43 PM IST
തൃശൂർ: വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ബുധനാഴ്ച തൃശൂരിലെത്തും. രാവിലെ ഒമ്പതരയോടെ വന്ദേഭാരത് ട്രെയിനിൽ എത്തുന്ന മന്ത്രിയെ ബിജെപി പ്രവർത്തകർ സ്വീകരിക്കും.
വോട്ടർ പട്ടിക വിവാദം കത്തി നിൽക്കുന്നതിനിടെയാണ് മന്ത്രിയുടെ സന്ദർശനം. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ക്യാമ്പ് ഓഫീസിലേക്ക് സിപിഎം പ്രവർത്തകർ നടത്തിയമാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.
പോലീസ് ബാരിക്കേഡ് മറികടന്ന് ഓഫീസിന്റെ ബോര്‍ഡിൽ സിപിഎം പ്രവർത്തകൻ കരി ഓയിൽ ഒഴിച്ചിരുന്നു.