തൃ​ശൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. തൃ​ശൂ​ർ ആ​ർ​ടി ഓ​ഫീ​സി​ലെ​ കെ.​ജി.​അ​നീ​ഷ്, എ.​പി.​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പ​ൻ​ഡ് ചെ​യ്ത​ത്.

ഡ്രൈ​വിം​ഗ് സ്കൂ​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന​വ​രി​ൽ നി​ന്നും ഏ​ജ​ന്‍റ് മു​ഖേ​ന കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും പ​ണം ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 30നാ​ണ് വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രി​ൽ നി​ന്നും 79,500 രൂ​പ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.