വോട്ടർ പട്ടിക ക്രമക്കേട്: രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്
Tuesday, August 12, 2025 10:54 PM IST
ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിൽ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി എട്ടിന് മെഴുകുതിരി തെളിച്ച് എല്ലാ ജില്ലകളിലും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും 22 മുതൽ സെപ്റ്റംബർ ഏഴു വരെ പ്രതിഷേധ റാലികളും സംഘടിപ്പിക്കും. വോട്ട് കള്ളൻ സിംഹാസനം വിട്ടുപോകുക എന്ന ടാഗിൽ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ പ്രത്യേക പ്രചാരണം നടത്താനും എഐസിസി യോഗത്തിൽ തീരുമാനമായി.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ വൻ അട്ടിമറി നടന്നെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കർണാടകയിലെ ഒരു ലോക്സഭ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷം കള്ളവോട്ട് ചേർത്തു എന്ന് ചൂണ്ടിക്കാട്ടിയുള്ള തെളിവുകൾ പുറത്തു വിട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.